Saturday, December 01, 2007

3. എല്ലാം ടെക്സ്റ്റ്(ഫയര്‍ഫോക്സിനെ....)

It's All Text!

എല്ലാം അക്ഷരങ്ങളല്ലേ! എന്നിട്ടും ചെറിയൊരു ചതുരത്തില്‍ ഒതുങ്ങിക്കൂടേണമോ? വേണ്ട ഇനി.

ബ്ലോഗ് പോസ്റ്റോ കമന്റോ ചെറിയൊരു ചതുരത്തില്‍ ഒതുങ്ങിനിന്നു് എഴുതുമ്പോള്‍ ഉണ്ടാവുന്ന ക്ലേശത്തിനു് പരിഹാരമാണ് It's All Text! എന്ന ആഡ്ഓണ്‍.ഓരോ എഴുത്തുമേഖല(textarea)യിലും വലത്തുതാഴെ മൂലയില്‍ ഒരു edit കട്ട പ്രത്യക്ഷമാകും.ഇതില്‍ ഞെക്കിയാല്‍ എഴുത്തുമേഖലയിലെ ഉള്ളടക്കം നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുപാധി(editor)യില്‍ തുറന്നുവരുന്നു.ഇതില്‍ എഴുതി ഉള്ളടക്കം ഭദ്രമാക്കി അടച്ചാല്‍ അത് നേരത്തെ തുടങ്ങിയ എഴുത്തുമേഖലയില്‍ വന്നുകൊള്ളും.വലം ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന മെനുവില്‍ നിന്നു് Preferences തെരെഞ്ഞെടുത്തു് നിങ്ങളുടെ എഴുത്തുപാധി(editor) ഉറപ്പിച്ചുവയ്ക്കാം.

2 comments:

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

പാത്തില്‍ നിന്ന് എടുത്തോളും എന്ന് വിചാരിച്ച് ജിഎഡിറ്റ് കൊടുക്കാന്‍വേണ്ടി എഡിറ്റര്‍ വെറും gedit എന്ന് പറഞ്ഞപ്പോള്‍ സംഗതി വര്‍ക്ക് ചെയ്തില്ല. /usr/bin/gedit എന്ന് കൊടുത്തപ്പോള്‍ പിണക്കം മാറി.

സുറുമ || suruma said...

ശരിയാണ്.അതൊരു ബഗനാണെന്നു തോന്നുന്നു, സന്തോഷ്.