Friday, April 27, 2007

മലയാളത്തിന് ഒരു ഗ്രീസ് മങ്കി സ്ക്രിപ്റ്റ്

മലയാളം ട്രാന്‍സ്‌ലിറ്റ്‌രേഷന്‍ രീതിയില്‍ ഇന്‍പുട്ട് ചെയ്യുന്നതിന് ഒരു ഗ്രീസ്‌മങ്കി സ്ക്രിപ്റ്റ് ഇവിടെ. ശരിക്കും ഇതൊരു ട്രാന്‍സ്‌ലിറ്റ്‌രേറ്റര്‍ അല്ല. സ്കീം അറിയുന്നതിന് ഈ സോഴ്സ് നോക്കുക. വെറുമൊരു സ്ക്രിപ്റ്റ് ആയതിനാല്‍ ആവശ്യാനുസരണം എഡിറ്റ് ചെയ്തും ഉപയോഗിക്കാം.

പേജില്‍ വരുന്ന textarea കള്‍ക്കുശേഷം [Mal/Eng] എന്നീ ലിങ്ക് വരുത്തുകയും അതു സെലക്റ്റ് ചെയ്താല്‍ ട്രാന്‍സ്‌ലിറ്റ്‌രേറ്റര്‍ യഥാക്രമം enable/disable ആക്കുകയുമാണ് ഈ സ്ക്രിപ്റ്റ് ചെയ്യുന്നത്.

ഒരു bookmarklet ഉപയോഗിച്ച് പ്രവര്‍ത്തനവിധം കാണിക്കാം.

താഴെക്കാണുന്നത് ഒരു textarea ആണ്.




ഇനി ഇവിടെ(this is a bookmarklet) ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ textarea ക്കുശേഷം [Mal/Eng] എന്ന option കാണാം. Mal സെലക്റ്റു ചെയ്ത് ട്രാന്‍സ്‌ലിറ്റ്‌രേറ്റര്‍ enable ആക്കാം. ഈ രീതിയിലാണ് GM script പ്രവര്‍ത്തിക്കുന്നത്.

നേരത്തെ ക്ലിക്ക് ചെയ്തത് ഒരു ബുക്ക്മാര്‍ക്ക്‌ലെറ്റ് ആണ്. ഗ്രീസ്‌മങ്കി ഉപയോഗിക്കുന്നില്ലെങ്കില്‍ അത് ബുക്ക്മാര്‍ക്ക് ചെയ്ത് ഉപയോഗിക്കാം.

Monday, April 09, 2007

വരുന്നൂ,ഫയര്‍ഫോക്സില്‍ "കൂപ്പ്"

ഫയര്‍ഫോക്സില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സംവിധാനം വരുകയാണ്. മോസില അവതരിപ്പിക്കുന്ന "കൂപ്പ്" എന്നറിയപ്പെടുന്ന ഈ സംഗതി ഉപയോഗിച്ച് YouTube, Flickr തുടങ്ങിയവ നല്‍കുന്ന സേവനങ്ങള്‍, ബ്ലോഗുകള്‍,വിക്കികള്‍,പ്രിയപ്പെട്ട സൈറ്റുകള്‍ എന്നിവയെല്ലാം ടാഗുചെയ്ത് മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ സാധിക്കും. ഇതിനെല്ലാം ഇപ്പോള്‍ പുറം സംവിധാനങ്ങള്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ "കൂപ്പ്" ഏതുരീതിയില്‍ വികസിച്ചുവരും എന്നതിനെപ്പറ്റി ഇപ്പോഴും വ്യക്തതയായിട്ടില്ല.

ഫയര്‍ഫോക്സിന്റെ തന്നെ fork ആയ ഫ്‌ലോക് ഇപ്പോള്‍ തന്നെ ഇത്തരം ചില സൌകര്യങ്ങള്‍ തരുന്നുണ്ട്. എന്നാല്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകില്ലെന്ന് ഫ്‌ലോക് വക്താക്കള്‍ പറഞ്ഞിട്ടുണ്ട്.

ഏതായാലും ഉപയോക്താവിന് സമ്പന്നമായ വെബ് അനുഭവം പ്രദാനം ചെയ്യുന്ന Web 2.0 ലോകത്തിലേയ്ക്ക് ഒരു മുതല്‍കൂട്ടുതന്നെയാകും ഇവ രണ്ടും.


അവലംബം: Computerworld

Powered by ScribeFire.