Tuesday, December 05, 2006

ഫയര്‍ഫോക്സിനെ അണിയിച്ചൊരുക്കാന്‍

മറ്റു ബ്രൌസറുകളില്‍ നിന്ന് ഫയര്‍ഫോക്സിനെ വേറിട്ടതാക്കുന്നത്, അതിനെ കൂടുതല്‍ സൌകര്യപ്രദമാക്കാനും വൈവിധ്യവത്കരിക്കാനും കഴിയും എന്നതാണ്. ഇതിനായി ഫയര്‍ഫോക്സ് ആഡ് ഓണുകള്‍ (Firefox add-ons) ആണ് ഉപയോഗിക്കുന്നത്. ഓരോ വ്യക്തിക്കും തന്റെ ആവശ്യങ്ങളും അഭിരുചികളും അനുസരിച്ച് ഈ ചേരുവകള്‍ തെരെഞ്ഞെടുക്കാവുന്നതാണ്. ഇവിടെ ഞാനുപയോഗിക്കുന്ന അത്തരം ചില ചേരുവകളെപ്പറ്റിയാണ് പറയുന്നത്. എന്റെ ഫയര്‍ഫോക്സിന്റെ തിരപ്പടം മുകളില്‍.


1.ഗ്രീസ് മങ്കി (Greasemonkey)

എറ്റവും പോപ്പുലര്‍ ആയ ആഡ് ഓണുകളില്‍ ഒന്നാണിത്. ജാവാ സ്ക്രിപ്റ്റ് ഉപയോഗിച്ച് നാം നോക്കുന്ന വെബ് പേജുകള്‍ നമ്മുടെ ഇഷ്ടപ്രകാരം കാണിച്ചുതരാന്‍ ആണ് ഇത് ഉപയോഗിക്കുന്നത്. userscripts.org -ല്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കുള്ള അനേകം scripts ലഭിക്കുന്നതാണ്.

ഉദാഹരണത്തിന് കമന്റ് എഴുതാനും മറ്റും ഉള്ള text area,
ഒരു overlay ഉപയോഗിച്ച് വലുതാക്കാനും സ്ഥാനം മാറ്റാനും ഉള്ള script ലഭ്യമാണ്.