Friday, April 27, 2007

മലയാളത്തിന് ഒരു ഗ്രീസ് മങ്കി സ്ക്രിപ്റ്റ്

മലയാളം ട്രാന്‍സ്‌ലിറ്റ്‌രേഷന്‍ രീതിയില്‍ ഇന്‍പുട്ട് ചെയ്യുന്നതിന് ഒരു ഗ്രീസ്‌മങ്കി സ്ക്രിപ്റ്റ് ഇവിടെ. ശരിക്കും ഇതൊരു ട്രാന്‍സ്‌ലിറ്റ്‌രേറ്റര്‍ അല്ല. സ്കീം അറിയുന്നതിന് ഈ സോഴ്സ് നോക്കുക. വെറുമൊരു സ്ക്രിപ്റ്റ് ആയതിനാല്‍ ആവശ്യാനുസരണം എഡിറ്റ് ചെയ്തും ഉപയോഗിക്കാം.

പേജില്‍ വരുന്ന textarea കള്‍ക്കുശേഷം [Mal/Eng] എന്നീ ലിങ്ക് വരുത്തുകയും അതു സെലക്റ്റ് ചെയ്താല്‍ ട്രാന്‍സ്‌ലിറ്റ്‌രേറ്റര്‍ യഥാക്രമം enable/disable ആക്കുകയുമാണ് ഈ സ്ക്രിപ്റ്റ് ചെയ്യുന്നത്.

ഒരു bookmarklet ഉപയോഗിച്ച് പ്രവര്‍ത്തനവിധം കാണിക്കാം.

താഴെക്കാണുന്നത് ഒരു textarea ആണ്.




ഇനി ഇവിടെ(this is a bookmarklet) ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ textarea ക്കുശേഷം [Mal/Eng] എന്ന option കാണാം. Mal സെലക്റ്റു ചെയ്ത് ട്രാന്‍സ്‌ലിറ്റ്‌രേറ്റര്‍ enable ആക്കാം. ഈ രീതിയിലാണ് GM script പ്രവര്‍ത്തിക്കുന്നത്.

നേരത്തെ ക്ലിക്ക് ചെയ്തത് ഒരു ബുക്ക്മാര്‍ക്ക്‌ലെറ്റ് ആണ്. ഗ്രീസ്‌മങ്കി ഉപയോഗിക്കുന്നില്ലെങ്കില്‍ അത് ബുക്ക്മാര്‍ക്ക് ചെയ്ത് ഉപയോഗിക്കാം.

1 comments:

സുറുമ || suruma said...

മലയാളം ഇന്‍പുട്ട് ചെയ്യുന്നതിന് ഫയര്‍ഫോക്സില്‍ ഗ്രീസ്‌മങ്കി ആഡ്ഓണിനൊപ്പം ഉപയോഗിക്കാന്‍ ഒരു യൂസര്‍സ്ക്രിപ്റ്റ്