Tuesday, December 05, 2006

ഫയര്‍ഫോക്സിനെ അണിയിച്ചൊരുക്കാന്‍

മറ്റു ബ്രൌസറുകളില്‍ നിന്ന് ഫയര്‍ഫോക്സിനെ വേറിട്ടതാക്കുന്നത്, അതിനെ കൂടുതല്‍ സൌകര്യപ്രദമാക്കാനും വൈവിധ്യവത്കരിക്കാനും കഴിയും എന്നതാണ്. ഇതിനായി ഫയര്‍ഫോക്സ് ആഡ് ഓണുകള്‍ (Firefox add-ons) ആണ് ഉപയോഗിക്കുന്നത്. ഓരോ വ്യക്തിക്കും തന്റെ ആവശ്യങ്ങളും അഭിരുചികളും അനുസരിച്ച് ഈ ചേരുവകള്‍ തെരെഞ്ഞെടുക്കാവുന്നതാണ്. ഇവിടെ ഞാനുപയോഗിക്കുന്ന അത്തരം ചില ചേരുവകളെപ്പറ്റിയാണ് പറയുന്നത്. എന്റെ ഫയര്‍ഫോക്സിന്റെ തിരപ്പടം മുകളില്‍.


1.ഗ്രീസ് മങ്കി (Greasemonkey)

എറ്റവും പോപ്പുലര്‍ ആയ ആഡ് ഓണുകളില്‍ ഒന്നാണിത്. ജാവാ സ്ക്രിപ്റ്റ് ഉപയോഗിച്ച് നാം നോക്കുന്ന വെബ് പേജുകള്‍ നമ്മുടെ ഇഷ്ടപ്രകാരം കാണിച്ചുതരാന്‍ ആണ് ഇത് ഉപയോഗിക്കുന്നത്. userscripts.org -ല്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കുള്ള അനേകം scripts ലഭിക്കുന്നതാണ്.

ഉദാഹരണത്തിന് കമന്റ് എഴുതാനും മറ്റും ഉള്ള text area,
ഒരു overlay ഉപയോഗിച്ച് വലുതാക്കാനും സ്ഥാനം മാറ്റാനും ഉള്ള script ലഭ്യമാണ്.

13 comments:

സുറുമ || suruma said...

ഫയര്‍ഫോക്സിനെ അണിയിച്ചൊരുക്കാന്‍...

Inji Pennu said...

അല്ലാ ആദ്യം തന്നെ ഈ ഫയര്‍ഫോക്സില്‍ ഇങ്ങിനാ മലയാളം കാണാന്‍ പറ്റണേന്നും കൂടി എഴുതൊ? ഞാന്‍ നോക്കിട്ട്, മലയാളം ആണെന്ന് മനസ്സിലാവും, പക്ഷെ ശരിക്കും വരുന്നില്ല ഫോണ്ട്. എനിക്കാറിയാവുന്ന ഗുസ്തിയൊക്കെ നോക്കി. എന്റെ ഓ.എസ് വിണ്ടോസ് അണ്. ഐ.ഇ യില് നന്നായി തന്നെ കാണാന്‍ പറ്റുന്നുണ്ട്. അതും കൂടി എഴുതൊ?പ്ലീസ്.

Mrs. K said...

ഇഞ്ചീ ചില ബ്ലോഗുകള്‍ക്ക് മാത്രമല്ലേ പ്രശ്നമുള്ളൂ..ഉദാ:ആ നളപാചകം ബ്ലോഗ്, അത് ഫയര്‍ഫോക്സില്‍ വായിക്കാന്‍ പറ്റുന്നില്ല. പിന്നെ വേറെ ചില ബ്ലോഗുകളും. ബാക്കി എല്ലാ ബ്ലോഗ്സും നന്നായി വായിക്കാന്‍ പറ്റണുണ്ട്. ആ..പിന്നെ മലയാളം ന്യൂസ്പേപ്പേര്‍സ്..അതാണോ ഇഞ്ചി ഉദ്ദേശിച്ചേ? അതിനും എനിക്ക് ഐ.ഇ. വേണം.

(ഞാന്‍ മാത്രമാണോ എപ്പഴും ഈ വേഡ് വെരി മലയാളാത്തീ റ്റൈപ്പുന്നത്? ഇനിയും ഞാനിതാവര്‍ത്തിച്ചാല്‍ നേരിടാനുള്ള ക്ഷമ എനിക്കില്ല. ഈ വേഡ് വെരി നമ്പേര്‍സ് ആക്കിയിരുന്നെങ്കില്‍..അല്ലെന്കില്‍ ലെറ്റേര്‍സ് വേണോ നമ്പേര്‍സ് വേണോന്ന് ചൂസ് ചെയ്യാന്‍ ഒരു ഒപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍!)

രാജ് said...

ആര്‍പീ പദ്മ എന്നൊരു എക്സ്റ്റന്‍ഷനുണ്ടേ, ഒരൊറ്റ ഫോണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാതെ മിക്ക മലയാളം ഓണ്‍‌ലൈന്‍ പത്രങ്ങളും യൂണികോഡില്‍ തന്നെ വായിക്കാം. http://padma.mozdev.org കാണൂ.

പിന്നെ ഐയീല് മാത്രം കാണുന്ന സൈറ്റുകള്‍ ഉണ്ടെങ്കില്‍ IeTab എന്നൊരു എക്സ്റ്റന്‍ഷനുണ്ട്, ഫയര്‍ഫോക്സിന്റെ ഉള്ളില്‍ നിന്നു തന്നെ ഐഇ ഉപയോഗിക്കാം എന്നാ ഗുണം, എളുപ്പം സ്വിച്ച് ചെയ്യാം.

(പിന്നെയും) പിന്നെ കീമാനൊരു ഷോര്‍ട്ട്കട്ട് കീ സെറ്റ് ചെയ്താല്‍ എളുപ്പം ഇന്‍പുട് ലാംഗ്വേജ് മാറ്റാമല്ലോ.

വേണു venu said...

നളപാചകം ബ്ലോഗു കൂടാതെ ഗൂഗിള്‍ പേജസ്സിലും മലയാളം വായിക്കാന്‍ കഴിയുന്നില്ലല്ലോ.

evuraan said...

ഇഞ്ചീ,

ഇത് നോക്കൂ.

പിന്നെ ഇതും , പിന്നെ ഇതും...!

Mrs. K said...

പെരിങ്ങോടന് നന്ദി. പദ്മ ഇന്നാള്‍ റ്റ്രൈ ചെയ്തതാണെന്ന് തോന്നുന്നു. ഓര്‍മ്മയില്ല(വയസ്സായി), ഒന്നുകൂടെ നോക്കട്ടെ.
പിന്നെ കീമാന് ഷോര്‍ട്കട് സെറ്റ് ചെയ്തു, കണ്ണുതുറന്നു നോക്കിയാലേ ഇതൊക്കെ കാണൂ അല്ലേ?(കാഴ്ചയുമില്ല!)

Inji Pennu said...

എന്റെ ഐ.ഇ ഇടക്കിടക്ക് തനിമലയാളത്തില്‍ നിന്നു പോവുമ്പൊ ഹാങ്ങ അവേം ഒക്കെ ചെയ്യുവായിരുന്നു. അപ്പൊ ഫയര്‍ഫോക്സ് ഇല്‍ വായിക്കാന്ന് വെച്ച് പോവുമ്പൊ അവിടെ ഒരു ബ്ലോഗും എനിക്ക് വായിക്കാന്‍ പറ്റണില്ല.മലയാളം അക്ഷരങ്ങള്‍ പോലെ കാണാം,അത്രെ ഉള്ളൂ. വക്കാരിജിയാണെങ്കില്‍ ഫയര്‍ഫോക്സ് ആളുകള്‍ക്കുള്ള ഇന്‍സ്റ്റ്രക്ഷന്‍ ഇപ്പൊ എഴുതും എന്ന് പറഞ്ഞിട്ട് കൊറെ വര്‍ഷങ്ങളായി. പത്രങ്ങള്‍ അക്ഷരം പോലും പറ്റുന്നില്ല.
ഞാന്‍ ഈ പെരിങ്ങ്സ് പറഞ്ഞ പദ്മയെ പിടിപ്പിച്ചിട്ടുണ്ട്. പക്ഷെ സംഗതി പഴയ പടി തന്നെയാ. :( ചിലപ്പൊ ഐ.ഇ ന്റെ ശാപാ‍യിരിക്കൊ?

Inji Pennu said...

ഏവൂര്‍ജി താങ്ക്സ്..നോക്കട്ടേട്ടൊ

സുറുമ || suruma said...

inji,
ഞാന്‍ GNU/Linux ആണ് ഉപയോഗിക്കുന്നത്. പെരിങ്ങോടനും ഏവൂരാനും വിന്റോസില്‍ ഫയര്‍ഫോക്സ് ഉപയോഗിച്ചു പരിചയമുള്ളവരാണെന്നു തോന്നുന്നു.

ചില ബ്ലോഗുകള്‍ക്ക് ഫയര്‍ഫോക്സില്‍ പ്രശ്നമുള്ളത് text justification മൂലമുള്ളതാണെെന്നാണ് കരുതുന്നത്.

rp,
വേഡ് വെരി 'വേള്‍ഡ് വെറി' ആയിട്ടുണ്ടെന്നു തോന്നുന്നു :-)

രാജ് said...

പദ്മയില്‍ options ചെന്ന് update -ല്‍ മലയാളം യൂണികോഡില്‍ വായിക്കേണ്ടുന്ന സൈറ്റുകളുടെ യു.ആര്‍.എല്‍ ചേര്‍ക്കണം എന്നാലേ വര്‍ക്ക് ചെയ്യൂ.

evuraan said...

ഞാന്‍ ഏറിയ പങ്കും ലിനക്സാണു ഉപയോഗിക്കുന്നത്, വല്ലപ്പോഴും മാത്രം വിന്‍ഡോസും. ഇവ രണ്ടിലും ഫയര്‍‌ഫോക്സാണു ബ്രൌസര്‍. പദ്മയുപയോഗിച്ച് മലയാളം പത്രങ്ങളെ,ല്ലാം രണ്ടിലും വായിക്കാനും ആവുന്നുണ്ട് -- വലിയ കുഴപ്പമില്ലാതെ ലിനക്സില്‍ പ്രത്യേകിച്ചും . :)

(ആ പാന്‍‌ഗോ പാച്ച് upstream ചെയ്യുന്ന കാര്യം എന്തായീ സുറുമേ?)

ഇഞ്ചീ, എന്തായി? വഴങ്ങിയോ ഫയര്‍ഫോക്സ്?

എന്റെ ഐ.ഇ ഇടക്കിടക്ക് തനിമലയാളത്തില്‍ നിന്നു പോവുമ്പൊ ഹാങ്ങ അവേം ഒക്കെ ചെയ്യുവായിരുന്നു.

അതു കരം കൊടുക്കാത്തതു കൊണ്ടാവും. ഞെക്ക് ഞെക്ക്..! പരസ്യങ്ങളില്‍ ഞെക്കാനേ..!:) ഹാ ഹാ.

ഇനിയല്പം റിവേഴ്സ് സൈക്കോളജിക്കല്‍ എഞ്ചിനീയറിംഗ് നോക്കട്ടെ - ഇഞ്ചീ, എന്തൊക്കെയിട്ടാലും, ആഡ്‌ബ്ലോക് പ്ലസ് എ ന്ന ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ മാത്രം ഉപയോഗിക്കരുതേ..


പെരിങ്ങോടരെ, അങ്ങിനെ ഒരു നിബന്ധന ഉണ്ടെന്നു തോന്നുന്നില്ല.

അഭിമന്യു said...

Dear Kuruman ജി
എനിക്ക് ഇംഗ്ലീഷ് മലയാളം വിവര്‍ത്തന സോഫ്റ്റ് വെയര്‍ ഉണ്ടൊഎന്നറിയാന്‍ ആഗ്രഹമുണ്ട് . ഒന്നു സഹായിക്കാമോ...
velayudhanpa@gmail.com