പുഴയുടെ തൊരപ്പന്‍ യൂണിക്കോഡിലാണെങ്കിലും പ്രധാന സൈറ്റ് ഇപ്പോഴും അങ്ങനെയായിട്ടില്ല.അതു വരെ തല്ക്കാലം പദ്മ ഉപയോഗിച്ച് കാണാന്‍ വേണ്ടി, Chowara ഫോണ്ട് പിന്തുണ ചേര്‍ത്ത് പദ്മ ഇവിടെ.
ഇത് തിരച്ചിത്രം
Saturday, November 10, 2007
പുഴയില്‍ യൂണിക്കോഡ്
Posted by
സുറുമ || suruma
at
12:23 PM
1 comments
Labels: Add-on, Firefox, Padma, പദ്മ, പുഴ.കോം, ഫയര്‍ഫോക്സ്, മലയാളം, യൂണിക്കോഡ്
Monday, October 01, 2007
2. ഡേറ്റാഫോക്സ് (ഫയര്‍ഫോക്സിനെ ...)
മറ്റു ബ്രൌസറുകളില്‍ നിന്ന് ഫയര്‍ഫോക്സിനെ
വൈവിധ്യവത്കരിക്കാനും കഴിയും എന്നതാണ്. ഇതിനായി ഫയര്‍ഫോക്സ് ആഡ് ഓണുകള്‍ (Firefox add-ons)
ആണ് ഉപയോഗിക്കുന്നത്.
ഡേറ്റാഫോക്സ്
BSNL-ന്റെ ഡേറ്റാവണ്‍ ബ്രോഡ്ബാന്റ് ഉപയോഗിക്കുന്നവര്‍ക്ക് വളരെ പ്രയോജനപ്രദമായ ആഡ്ഓണ്‍ ആണിത്.സ്ഥാപിച്ചു ചെയ്തുകഴിഞ്ഞാല്‍ ഇതൊരു ഐക്കണ്‍ ആയി സ്റ്റാറ്റസ് ബാറില്‍ പ്രത്യക്ഷപ്പെടുന്നു.ഇതില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ലോഗിന്‍ സ്ക്രീനില്‍ എക്കൌണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ ബ്രോഡ്ബാന്റ് ഉപയോഗവിവരങ്ങള്‍ അതേ സ്ഥലത്ത് ദൃശ്യമാകും.വിവരം പുതുക്കുന്നതിന് ഇവിടെ വീണ്ടും ക്ലിക്ക് ചെയ്താല്‍ മതി.വലം ക്ലിക്ക് കുറച്ചു കൂടി സൌകര്യങ്ങള്‍/സേവനങ്ങള്‍ കാണിച്ചുതരും.

അടുത്തകാലം വരെ ഫയര്‍ഫോക്സ് ഉപയോഗിച്ച് ഡേറ്റാവണ്‍ സൈറ്റില്‍ നിന്ന് ഉപയോഗവിവരം ലഭ്യമാക്കാന്‍ ശ്രമിച്ചാല്‍ "അയ്യീ ബ്രൌസര്‍ അല്ല!" എന്ന വികൃതി ആയിരുന്നു BSNL ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നത്.
ഡേറ്റാഫോക്സ് ഇവിടെ നിന്ന് കിട്ടും.
Powered by ScribeFire.
Posted by
സുറുമ || suruma
at
8:23 PM
0
comments
Labels: Add-on, Broadband, BSNL, Dataone, Firefox, ഡോറ്റാവണ്, ഫയര്‍ഫോക്സ്, ബ്രോഡ്ബാന്റ്
Friday, April 27, 2007
മലയാളത്തിന് ഒരു ഗ്രീസ് മങ്കി സ്ക്രിപ്റ്റ്
മലയാളം ട്രാന്‍സ്‌ലിറ്റ്‌രേഷന്‍ രീതിയില്‍ ഇന്‍പുട്ട് ചെയ്യുന്നതിന് ഒരു ഗ്രീസ്‌മങ്കി സ്ക്രിപ്റ്റ് ഇവിടെ. ശരിക്കും ഇതൊരു ട്രാന്‍സ്‌ലിറ്റ്‌രേറ്റര്‍ അല്ല. സ്കീം അറിയുന്നതിന് ഈ സോഴ്സ് നോക്കുക. വെറുമൊരു സ്ക്രിപ്റ്റ് ആയതിനാല്‍ ആവശ്യാനുസരണം എഡിറ്റ് ചെയ്തും ഉപയോഗിക്കാം.
പേജില്‍ വരുന്ന textarea കള്‍ക്കുശേഷം [Mal/Eng] എന്നീ ലിങ്ക് വരുത്തുകയും അതു സെലക്റ്റ് ചെയ്താല്‍ ട്രാന്‍സ്‌ലിറ്റ്‌രേറ്റര്‍ യഥാക്രമം enable/disable ആക്കുകയുമാണ് ഈ സ്ക്രിപ്റ്റ് ചെയ്യുന്നത്.
ഒരു bookmarklet ഉപയോഗിച്ച് പ്രവര്‍ത്തനവിധം കാണിക്കാം.
താഴെക്കാണുന്നത് ഒരു textarea ആണ്.
ഇനി ഇവിടെ(this is a bookmarklet) ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ textarea ക്കുശേഷം [Mal/Eng] എന്ന option കാണാം. Mal സെലക്റ്റു ചെയ്ത് ട്രാന്‍സ്‌ലിറ്റ്‌രേറ്റര്‍ enable ആക്കാം. ഈ രീതിയിലാണ് GM script പ്രവര്‍ത്തിക്കുന്നത്.
നേരത്തെ ക്ലിക്ക് ചെയ്തത് ഒരു ബുക്ക്മാര്‍ക്ക്‌ലെറ്റ് ആണ്. ഗ്രീസ്‌മങ്കി ഉപയോഗിക്കുന്നില്ലെങ്കില്‍ അത് ബുക്ക്മാര്‍ക്ക് ചെയ്ത് ഉപയോഗിക്കാം.
Posted by
സുറുമ || suruma
at
7:03 AM
1 comments
Labels: Firefox, Malayalam, transliteration, ഗ്രീസ്‌മങ്കി, ട്രാന്‍സ്‌ലിറ്റ്‌രേഷന്‍, ഫയര്‍ഫോക്സ്, മലയാളം