Saturday, December 01, 2007

3. എല്ലാം ടെക്സ്റ്റ്(ഫയര്‍ഫോക്സിനെ....)

It's All Text!

എല്ലാം അക്ഷരങ്ങളല്ലേ! എന്നിട്ടും ചെറിയൊരു ചതുരത്തില്‍ ഒതുങ്ങിക്കൂടേണമോ? വേണ്ട ഇനി.

ബ്ലോഗ് പോസ്റ്റോ കമന്റോ ചെറിയൊരു ചതുരത്തില്‍ ഒതുങ്ങിനിന്നു് എഴുതുമ്പോള്‍ ഉണ്ടാവുന്ന ക്ലേശത്തിനു് പരിഹാരമാണ് It's All Text! എന്ന ആഡ്ഓണ്‍.ഓരോ എഴുത്തുമേഖല(textarea)യിലും വലത്തുതാഴെ മൂലയില്‍ ഒരു edit കട്ട പ്രത്യക്ഷമാകും.ഇതില്‍ ഞെക്കിയാല്‍ എഴുത്തുമേഖലയിലെ ഉള്ളടക്കം നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുപാധി(editor)യില്‍ തുറന്നുവരുന്നു.ഇതില്‍ എഴുതി ഉള്ളടക്കം ഭദ്രമാക്കി അടച്ചാല്‍ അത് നേരത്തെ തുടങ്ങിയ എഴുത്തുമേഖലയില്‍ വന്നുകൊള്ളും.വലം ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന മെനുവില്‍ നിന്നു് Preferences തെരെഞ്ഞെടുത്തു് നിങ്ങളുടെ എഴുത്തുപാധി(editor) ഉറപ്പിച്ചുവയ്ക്കാം.

Saturday, November 10, 2007

പുഴയില്‍ യൂണിക്കോഡ്

പുഴയുടെ തൊരപ്പന്‍ യൂണിക്കോഡിലാണെങ്കിലും പ്രധാന സൈറ്റ് ഇപ്പോഴും അങ്ങനെയായിട്ടില്ല.അതു വരെ തല്ക്കാലം പദ്മ ഉപയോഗിച്ച് കാണാന്‍ വേണ്ടി, Chowara ഫോണ്ട് പിന്തുണ ചേര്‍ത്ത് പദ്മ ഇവിടെ.
ഇത് തിരച്ചിത്രം

Monday, October 01, 2007

2. ഡേറ്റാഫോക്സ് (ഫയര്‍ഫോക്സിനെ ...)

മറ്റു ബ്രൌസറുകളില്‍ നിന്ന് ഫയര്‍ഫോക്സിനെ

വേറിട്ടതാക്കുന്നത്, അതിനെ കൂടു സൌകര്യപ്രദമാക്കാനും
വൈവിധ്യവത്കരിക്കാനും കഴിയും എന്നതാണ്. ഇതിനായി ഫയര്‍ഫോക്സ് ആഡ് ഓണുകള്‍ (Firefox add-ons)
ആണ് ഉപയോഗിക്കുന്നത്.

ഡേറ്റാഫോക്സ്

BSNL-ന്റെ ഡേറ്റാവണ്‍ ബ്രോഡ്ബാന്റ് ഉപയോഗിക്കുന്നവര്‍ക്ക് വളരെ പ്രയോജനപ്രദമായ ആഡ്ഓണ്‍ ആണിത്.സ്ഥാപിച്ചു ചെയ്തുകഴിഞ്ഞാല്‍ ഇതൊരു ഐക്കണ്‍ ആയി സ്റ്റാറ്റസ് ബാറില്‍ പ്രത്യക്ഷപ്പെടുന്നു.ഇതില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ലോഗിന്‍ സ്ക്രീനില്‍ എക്കൌണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ ബ്രോഡ്ബാന്റ് ഉപയോഗവിവരങ്ങള്‍ അതേ സ്ഥലത്ത് ദൃശ്യമാകും.വിവരം പുതുക്കുന്നതിന് ഇവിടെ വീണ്ടും ക്ലിക്ക് ചെയ്താല്‍ മതി.വലം ക്ലിക്ക് കുറച്ചു കൂടി സൌകര്യങ്ങള്‍/സേവനങ്ങള്‍ കാണിച്ചുതരും.

അടുത്തകാലം വരെ ഫയര്‍ഫോക്സ് ഉപയോഗിച്ച്
ഡേറ്റാവണ്‍ സൈറ്റില്‍ നിന്ന് ഉപയോഗവിവരം ലഭ്യമാക്കാന്‍ ശ്രമിച്ചാല്‍ "അയ്യീ ബ്രൌസര്‍ അല്ല!" എന്ന വികൃതി ആയിരുന്നു BSNL ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നത്.

ഡേറ്റാഫോക്സ് ഇവിടെ നിന്ന് കിട്ടും.

Powered by ScribeFire.

Friday, April 27, 2007

മലയാളത്തിന് ഒരു ഗ്രീസ് മങ്കി സ്ക്രിപ്റ്റ്

മലയാളം ട്രാന്‍സ്‌ലിറ്റ്‌രേഷന്‍ രീതിയില്‍ ഇന്‍പുട്ട് ചെയ്യുന്നതിന് ഒരു ഗ്രീസ്‌മങ്കി സ്ക്രിപ്റ്റ് ഇവിടെ. ശരിക്കും ഇതൊരു ട്രാന്‍സ്‌ലിറ്റ്‌രേറ്റര്‍ അല്ല. സ്കീം അറിയുന്നതിന് ഈ സോഴ്സ് നോക്കുക. വെറുമൊരു സ്ക്രിപ്റ്റ് ആയതിനാല്‍ ആവശ്യാനുസരണം എഡിറ്റ് ചെയ്തും ഉപയോഗിക്കാം.

പേജില്‍ വരുന്ന textarea കള്‍ക്കുശേഷം [Mal/Eng] എന്നീ ലിങ്ക് വരുത്തുകയും അതു സെലക്റ്റ് ചെയ്താല്‍ ട്രാന്‍സ്‌ലിറ്റ്‌രേറ്റര്‍ യഥാക്രമം enable/disable ആക്കുകയുമാണ് ഈ സ്ക്രിപ്റ്റ് ചെയ്യുന്നത്.

ഒരു bookmarklet ഉപയോഗിച്ച് പ്രവര്‍ത്തനവിധം കാണിക്കാം.

താഴെക്കാണുന്നത് ഒരു textarea ആണ്.




ഇനി ഇവിടെ(this is a bookmarklet) ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ textarea ക്കുശേഷം [Mal/Eng] എന്ന option കാണാം. Mal സെലക്റ്റു ചെയ്ത് ട്രാന്‍സ്‌ലിറ്റ്‌രേറ്റര്‍ enable ആക്കാം. ഈ രീതിയിലാണ് GM script പ്രവര്‍ത്തിക്കുന്നത്.

നേരത്തെ ക്ലിക്ക് ചെയ്തത് ഒരു ബുക്ക്മാര്‍ക്ക്‌ലെറ്റ് ആണ്. ഗ്രീസ്‌മങ്കി ഉപയോഗിക്കുന്നില്ലെങ്കില്‍ അത് ബുക്ക്മാര്‍ക്ക് ചെയ്ത് ഉപയോഗിക്കാം.

Monday, April 09, 2007

വരുന്നൂ,ഫയര്‍ഫോക്സില്‍ "കൂപ്പ്"

ഫയര്‍ഫോക്സില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സംവിധാനം വരുകയാണ്. മോസില അവതരിപ്പിക്കുന്ന "കൂപ്പ്" എന്നറിയപ്പെടുന്ന ഈ സംഗതി ഉപയോഗിച്ച് YouTube, Flickr തുടങ്ങിയവ നല്‍കുന്ന സേവനങ്ങള്‍, ബ്ലോഗുകള്‍,വിക്കികള്‍,പ്രിയപ്പെട്ട സൈറ്റുകള്‍ എന്നിവയെല്ലാം ടാഗുചെയ്ത് മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ സാധിക്കും. ഇതിനെല്ലാം ഇപ്പോള്‍ പുറം സംവിധാനങ്ങള്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ "കൂപ്പ്" ഏതുരീതിയില്‍ വികസിച്ചുവരും എന്നതിനെപ്പറ്റി ഇപ്പോഴും വ്യക്തതയായിട്ടില്ല.

ഫയര്‍ഫോക്സിന്റെ തന്നെ fork ആയ ഫ്‌ലോക് ഇപ്പോള്‍ തന്നെ ഇത്തരം ചില സൌകര്യങ്ങള്‍ തരുന്നുണ്ട്. എന്നാല്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകില്ലെന്ന് ഫ്‌ലോക് വക്താക്കള്‍ പറഞ്ഞിട്ടുണ്ട്.

ഏതായാലും ഉപയോക്താവിന് സമ്പന്നമായ വെബ് അനുഭവം പ്രദാനം ചെയ്യുന്ന Web 2.0 ലോകത്തിലേയ്ക്ക് ഒരു മുതല്‍കൂട്ടുതന്നെയാകും ഇവ രണ്ടും.


അവലംബം: Computerworld

Powered by ScribeFire.

Tuesday, December 05, 2006

ഫയര്‍ഫോക്സിനെ അണിയിച്ചൊരുക്കാന്‍

മറ്റു ബ്രൌസറുകളില്‍ നിന്ന് ഫയര്‍ഫോക്സിനെ വേറിട്ടതാക്കുന്നത്, അതിനെ കൂടുതല്‍ സൌകര്യപ്രദമാക്കാനും വൈവിധ്യവത്കരിക്കാനും കഴിയും എന്നതാണ്. ഇതിനായി ഫയര്‍ഫോക്സ് ആഡ് ഓണുകള്‍ (Firefox add-ons) ആണ് ഉപയോഗിക്കുന്നത്. ഓരോ വ്യക്തിക്കും തന്റെ ആവശ്യങ്ങളും അഭിരുചികളും അനുസരിച്ച് ഈ ചേരുവകള്‍ തെരെഞ്ഞെടുക്കാവുന്നതാണ്. ഇവിടെ ഞാനുപയോഗിക്കുന്ന അത്തരം ചില ചേരുവകളെപ്പറ്റിയാണ് പറയുന്നത്. എന്റെ ഫയര്‍ഫോക്സിന്റെ തിരപ്പടം മുകളില്‍.


1.ഗ്രീസ് മങ്കി (Greasemonkey)

എറ്റവും പോപ്പുലര്‍ ആയ ആഡ് ഓണുകളില്‍ ഒന്നാണിത്. ജാവാ സ്ക്രിപ്റ്റ് ഉപയോഗിച്ച് നാം നോക്കുന്ന വെബ് പേജുകള്‍ നമ്മുടെ ഇഷ്ടപ്രകാരം കാണിച്ചുതരാന്‍ ആണ് ഇത് ഉപയോഗിക്കുന്നത്. userscripts.org -ല്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കുള്ള അനേകം scripts ലഭിക്കുന്നതാണ്.

ഉദാഹരണത്തിന് കമന്റ് എഴുതാനും മറ്റും ഉള്ള text area,
ഒരു overlay ഉപയോഗിച്ച് വലുതാക്കാനും സ്ഥാനം മാറ്റാനും ഉള്ള script ലഭ്യമാണ്.